Karimkunnam Live
Flash News

Karimkunnam News

വടക്കുമുറി സെന്‍് ജോസഫ് ദൈവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ പ്രധാന തിരുനാള്‍ 13,14 തീയതികള

Jan 08, 2018, 06:15 AM IST

img-654067.jpeg

വടക്കുമുറി; സെന്‍് ജോസഫ് ദൈവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും കുടുംബ നവീകരണ ധ്യാനവും പൊന്തിഫിക്കല്‍ കുര്‍ബാനയും 2018 ജനുവരി 10 മുതല്‍ 14 വരെ തീയതികളില്‍ ഭക്തിയാദരപൂര്‍വ്വം നടത്തപ്പെടും.ജനുവരി 10, 11 തീയതികളില്‍ ജപമാല, വി.കര്‍ബാന കുടുംബനവീകരണ ധ്യാനം.12 വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക് വി.കുര്‍ബാന റവ.ഫാ വിന്‍സണ്‍ കുരുട്ടുപ്പറമ്പില്‍.6 മണിക്ക് ബി.റ്റി.എം എല്‍.പി സ്‌കൂളും വടക്കുമുറി റ്റീന്‍സും ചേര്‍ന്നൊരുക്കുന്ന സര്‍ഗ്ഗസായാഹ്നം.13 ശനിയാഴ്ച വൈകുന്നേരം 4.45 ന് പ്രധാന തിരുനാളിന് കൊടിയേറും.തുടര്‍ന്ന് ആഘോഷമായ വി.കുര്‍ബാന റവ.ഫാ.സണ്ണി വേങ്ങച്ചേരില്‍.മുഖ്യതിരുനാള്‍ ദിനമായ ഞായറാഴ്ച വൈകുന്നേരം 4.30 ന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയും വചന സന്ദേശവും മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍(കോതമംഗലം രൂപതാദ്ധ്യക്ഷന്‍) മുഖ്യ കാര്‍മ്മികത്വം വഹിക്കും.6മണിക്ക് തിരുനാള്‍ പ്രദക്ഷിണം തുടര്‍ന്ന് ലദീഞ്ഞ്. വൈകിട്ട് 9 മണിക്ക് കൊച്ചിന്‍ കലാഭവന്‍ അവതരിപ്പിക്കുന്ന മെഗാഷോ.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED