Karimkunnam Live
Flash News

Karimkunnam News

കരിങ്കുന്നം സെന്റ് അഗസ്റ്റൻസ് സ്കൂൾ JCI യുടെ സഹകരണത്തോടെ ക്രിസ്തുമസ് ആഘോഷങ്ങൾ നടത്തി

Dec 17, 2017, 19:24 PM IST

img-707872.jpg

കരിങ്കുന്നം സെന്റ് അഗസ്റ്റൻസ് ഹയർ സെക്കന്ററി സ്കൂൾ JCI യുടെ സഹകരണത്തോടെ പുതുമയാർന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വേദിയൊരുക്കി.  5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മുത്തച്ഛൻമാരെയും മുത്തശ്ശിമാരെയും ആദരിച്ചത് ആഘോഷ പരിപാടികളിൽ വിത്യസ്തത ഉണർത്തി. രാവിലെ 11 മണിക്ക് മാനേജർ റവ.ഫാ.തോമസ് കരിമ്പുംകാലായുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ തുവാനീസ ധ്യാന കേന്ദ്രം ഡയറക്ടർ റവ.ഫാ ജിബിൽ കുഴിവേലിൽ ക്രിസ്മസ് സന്ദേശം നൽകി പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബിജു, വാർഡ് മെമ്പർ ജോജി എടാംമ്പുറം, JCI സോൺ പ്രസിഡന്റ് രാഗേഷ് ശർമ, യൂണിറ്റ് പ്രസിഡന്റ് ബെന്നി അലക്സ്, പി റ്റി.എ പ്രസിഡന്റ് ജോമോൻ അബ്രാഹം, എം.പി.റ്റി.എ പ്രസിഡന്റ്  ജീന എബ്രാഹം എന്നിവർ ആശംസകൾ   അറിയിച്ചു.

 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED