Karimkunnam Live
Flash News

Karimkunnam News

കെ.സി.വൈ.എല്‍. അതിരൂപതാ കായിക മാമാങ്കത്തിൽ കരിങ്കുന്നം മൂന്നാം സ്ഥാനം കരസ്ഥമാക്കി

Oct 19, 2017, 23:44 PM IST

img-562368.jpg

കോട്ടയം: കെ.സി.വൈ.എല്‍. അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കായിക മാമാങ്കത്തിൽ  യൂണിറ്റ്‌ ലെവലില്‍ കരിങ്കുന്നം മൂന്നാം സ്ഥാനം കരസ്ഥമാക്കി മത്സരത്തില്‍ കൈപ്പുഴ, ഇടയ്‌ക്കാട്ട്‌, കടുത്തുരുത്തി ഫൊറോനകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യൂണിറ്റ്‌ ലെവലില്‍ കണ്ണങ്കര, പിറവം, കരിങ്കുന്നം എന്നീ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്‌ രണ്ട്‌ മൂന്ന്‌ സ്ഥാനങ്ങള്‍ കരസ്ഥമാക്കി. എസ്‌.എച്ച്‌ മൗണ്ട്‌ യൂണിറ്റ്‌ ആതിഥേയത്വം വഹിച്ച കായിക മാമാങ്കത്തിന്‌ ഷെല്ലി ആലപ്പാട്ട്‌, സി. ലേഖ എസ്‌.ജെ.സി, ടോം കൂവക്കട, സിജോ താന്നിയ്‌ക്കപ്പറമ്പില്‍, റെനി അരയത്ത്‌, ജോസ്‌ പുല്ലുകാട്‌, അമിതാവ്‌ പാറയ്‌ക്കല്‍, മരിയ പടിഞ്ഞാറേക്കാലായില്‍, ജോയല്‍ പള്ളിപ്പറമ്പില്‍, സാജന്‍ ഫിലിപ്പ്‌ മാമ്പഴപ്പറമ്പില്‍, സി. നിക്കോള്‍ എസ്‌.വി.എം എന്നിവര്‍ നേതൃത്വം നല്‍കി.
 കെ.സി.വൈ.എല്‍. അതിരൂപതാ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കായിക മാമാങ്കം ഒളിമ്പ്യന്‍ ഷൈനി വില്‍സണ്‍ ഉദ്‌ഘാടനം ചെയ്‌തു. അതിരൂപതയിലെ 200ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഉദ്‌ഘാടന സമ്മേളനത്തില്‍ കെ.സി.വൈ.എല്‍. അതിരൂപത പ്രസിഡന്റ്‌ മെല്‍ബിന്‍ പുളിയംതൊട്ടിയില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബിബീഷ്‌ ഓലിക്കാമുറിയില്‍ സ്വാഗതവും ഫാ.സ്‌റ്റാനി ഇടത്തിപ്പറമ്പില്‍ , ഫാ. തോമസ്‌ കീന്തനാനിക്കല്‍ എന്നിവര്‍ ആശംസയും നേര്‍ന്നു. യോഗത്തില്‍ കെ.സി.വൈ.എല്‍. അതിരൂപതാ ചാപ്ലയിന്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്ത്‌, ഷൈനി വില്‍സന്‌ ഉപഹാരം സമര്‍പ്പിച്ചു. സച്ചു മഞ്ഞാങ്കല്‍ നന്ദി പറഞ്ഞു.
 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED