Karimkunnam Live
Flash News

Karimkunnam News

കുവൈറ്റിലെ  കരിങ്കുന്നം നിവാസികൾ ഓണം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു

Sep 30, 2017, 01:43 AM IST

img-196283.jpg

കുവൈറ്റിലെ  കരിങ്കുന്നം നിവാസികൾ  കാത്തിരുന്ന ഓണം, നിറപ്പകിട്ടാർന്ന പരിപാടികളോടെ സെപ്റ്റംബർ 8 നു  നടത്തപ്പെട്ടു. . വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കുവൈറ്റിലെ അബ്ബാസിയ ഹൈഡൻ ഹോട്ടലിൽ  ആരംഭിച്ച പരിപാടികൾക്ക്  അജോ പൂവത്തേൽ , ജെസിമോൾ ജയേഷ് , നിമ്മിയ റിനു എന്നിവർ അവതാരകരായിരുന്നു. വാദ്യ ചെണ്ട പുലികളികളുടെ   അകമ്പടിയോടെ മാവേലിയെ സ്റ്റേജിലേക്ക് ആനയിച്ചു  ഔദ്യോഗിക പരിപാടികൾക്ക്   തുടക്കമിട്ടു . പേട്രൺ സെമി ചവറാട്ട് ഉദ്ഘാടനം നിർവഹിച്ച  പരുപാടിയിൽ, പ്രസിഡന്റ് ടിറ്റോ കറുത്തേടം അധ്യക്ഷനായിരുന്നു.  സെക്രട്ടറി ജോഷി   മാരിപുറം  സ്വാഗത പ്രസംഗവും, ട്രഷറർ   ജെയ്സൺ വിച്ചാട്ട് നന്ദിപ്രകാശനവും നടത്തി. മുൻകാല പ്രസിഡന്റുമാർ പരിപാടിക്ക് ആശംസകൾ നേർന്നു. തുടർന്ന് നടന്ന അസ്സോസിയേഷൻ അംഗങ്ങളുടെ വിവിധങ്ങളായ കലാ  പരിപാടികൾ പ്രേഷകരുടെ കൈയടികൾ ഏറ്റുവാങ്ങി. പുതിയതായി വിവാഹം കഴിച്ചുവന്ന 4 നവദമ്പതിമാരെ സ്റ്റേജിൽ പൂക്കൾ നൽകി സ്വാഗതം ചെയുകയും ,തുടർന്ന് നടന്ന വിഭവ സമൃദ്ധമായ ഓണസദ്യയും അംഗങ്ങളുടെ ഗാനമേളയും ഏവരേയും പഴയകാല ഓണസ്മരണയുണർത്തുന്നതായിരുന്നു . ജനകിയ ലേലവും കൂപ്പൺ നറുക്കടുപ്പിനും  ശേഷം പരിപാടികൾ 4 മണിയോടെ അവസാനിച്ചു. പരിപാടികൾ വമ്പിച്ച വിജയമാക്കിയ കുവൈറ്റിലെ എല്ലാ കരിങ്കുന്നം നിവാസികൾക്കും 2017 എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി അറിയിച്ചു.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED