Karimkunnam Live
Flash News

Karimkunnam News

അഖില കേരള ക്വിസ്സ് മത്സരം കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

Aug 14, 2017, 10:26 AM IST

img-832521.jpg

കരിങ്കുന്നം; കരിങ്കുന്നത്തിന്റെ സാസ്‌കാരിക വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന സെന്റ് അഗസ്റ്റിയന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1998 മുതല്‍ 2005 വരെ അദ്ധ്യാപകനായിരുന്ന അകാലത്തില്‍ അന്തരിച്ച കെ. ടി. സാബു സാറിന്റെ സ്മരണയ്ക്കായി കഴിഞ്ഞ 11 വര്‍ഷമായി നടത്തിവരുന്ന ക്വിസ്സ് മത്സരം ഈ വര്‍ഷവും അഖില കേരള അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നു. മത്സരത്തിന്റെ ഉദ്ഘാടനം 2017 ആഗസ്റ്റ് 14 -ാം തീയതി തിങ്കളാഴ്ച രാവിലെ 11 ന് സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. യു.കെ സ്റ്റീഫന്‍ നിര്‍വ്വഹിക്കും. മത്സരശേഷം സ്‌കൂള്‍ മാനേജര്‍ ഫാ.തോമസ് കരിമ്പുംകാലായിലിന്റെ അദ്ധ്യക്ഷതയില്‍ 3.30 ന് ചേരുന്ന അനുസ്മരണ പൊതുയോഗം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തമ്പി മാനുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നതും സമ്മാനദാനം നിര്‍വ്വഹിക്കുന്നതുമാണ്. യോഗത്തില്‍ മംഗളം ലീഗല്‍ അഡൈ്വസര്‍ അഡ്വ. ഡോ. എബ്രഹാം ചെട്ടിശ്ശേരി മുഖ്യപ്രഭാഷണം നടത്തുന്നു. 

മത്സരത്തിന്റെ ഒന്നാം സമ്മാനം 5000 രൂപയും ട്രേഫിയും, രണ്ടാം സമ്മാനം 3000 രൂപയും ട്രേഫിയും, മൂന്നാം സമ്മാനം 2000 രൂപയും ട്രേഫിയും നല്‍കും.

 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED