Karimkunnam Live
Flash News

Knanaya News

ഇടക്കോലി പള്ളിയുടെ പ്രധാന തിരുനാൾ ജനുവരി 28ന് വൈകുന്നേരം നാലുമണിക്ക് LIVE AVAILABLE

Jan 24, 2018, 23:54 PM IST

ചരിത്രപ്രശിദ്ധമായ ഇടക്കോലി സെന്റ്.ആൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ജനുവരി 24 മുതൽ 28 വരെ നടത്തപ്പെടുന്നതാണ്. ജനുവരി 24 25 26 തീയതികളിൽ കുടുംബനവീകരണ ധ്യാനം ഫാദർ കുര്യാക്കോസ് കണ്ണങ്കര (കപ്പുച്ചിൻ ആശ്രമം കാവാലം) നയിക്കുന്നതായിരിക്കും. ജനുവരി 27 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ഫാദർ ജോസ് തെക്കുന്നത്തിൽ കൊടിയേറ്റുകയ്യും തുടർന്ന് ലദീഞ്ഞ്, പൂർവിക അനുസ്മരണം, സെമിത്തേരി സന്ദർശനം എന്നിവ നടത്തപ്പെടുന്നത് ആയിരിക്കും. പ്രധാന തിരുനാൾ ദിവസമായ ജനുവരി 28ന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് വെരി.ഫാ.സ്റ്റാനി  എടത്തിപറമ്പിൽ ആഘോഷമായ തിരുനാൾ റാസക്ക് നേത്രത്വം കൊടുക്കുന്നതും ഫാദർ ജിൻസ് നെല്ലിക്കാട്ടിൽ തിരുനാൾ സന്ദേശം നൽകുന്നതുമായിരിക്കും തുടർന്ന് വൈകുന്നേരം ആറരയ്ക്ക് വടക്കേ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. വൈകുന്നേരം ഏഴരയ്ക്ക് റവ.ഫാദർ മൈക്കിൾ കിഴക്കേപ്പറമ്പിൽ ലദീഞ്ഞും തുടർന്ന് പള്ളിയിലേക്കുള്ള പ്രദിക്ഷണത്തിനും, പരിശുദ്ധ കുർബാനയുടെ ആശീർവാദത്തിനുശേഷം തിരുവനന്തപുരം ഹാസ്യ ഭാവന ഒരുക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും. ജനുവരി 28ന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്കുള്ള തിരുനാൾ റാസയോട്  അനുബന്ധിച്ചുള്ള തിരുക്കർമ്മങ്ങൾ തത്സമയം കരിങ്കുന്നം ലൈവിന്റെ വെബ്സൈറ്റിലും യൂട്യൂബ് ചാനലും ഫേസ്ബുക്ക് പേജിലും ഒരേസമയം  സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

https://www.facebook.com/karimkunnamlive

http://www.karimkunnamlive.com/live-tv/

 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED