Karimkunnam Live
Flash News

Knanaya News

കടവില്‍ ദേവാലയത്തിന്‍െറ മൂറോന്‍ കൂദാശകര്‍മ്മം ജനുവരി 15

Jan 03, 2018, 11:18 AM IST

img-653661.jpeg

റാന്നി: പുതുക്കി പണിത റാന്നി (കടവില്‍) സെന്‍റ് തെരേസാസ് ക്നാനായ മലങ്കര കത്തോലിക്കാ ദേവാലയത്തിന്‍െറ മൂറോന്‍ കൂദാശകര്‍മ്മം ജനുവരി 15 തിങ്കളാഴ്ച 3 മണിക്ക് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്‍െറയും മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവായുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ എന്നിവര്‍ സഹകാര്‍മിരായിരിക്കും . 16ന് മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്‍െറ കാര്‍മികത്വത്തില്‍ രാവിലെ 9 .30 ന് വിശുദ്ധ കുര്‍ബാനയും നടത്തപ്പെടും.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED