Karimkunnam Live
Flash News

Knanaya News

കിടങ്ങൂർ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ജനുവരി 5,6,7 തീയത

Jan 02, 2018, 12:51 PM IST

img-139518.jpeg

കിടങ്ങൂർ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ജനുവരി 5,6,7 തീയതികളിൽ ആഘോഷിക്കുന്നു.  ജനുവരി 5 വെള്ളിയാഴ്ച്ച രാവിലെ  6:45 നു വികാരി റവ. ഫാ. മൈക്കിൾ നെടുന്തുരുത്തിൽ പുത്തൻപുരയിൽ കൊടിയേറ്റുന്നതും തുടർന്ന് വൈകുന്നേരം 6.30ന്  ഫാ. ജിനു കാവിൽ വേസ്‌പര പ്രസംഗം നടത്തുന്നതുമാണു. തുടർന്നുള്ള ജപമാല പ്രദിക്ഷണത്തിനുശേഷം ഇടവക സമൂഹത്തിന്റെ സ്നേഹവിരുന്നും കല സഡ്യയും സ്കൂൾ അങ്കനത്തിൽ നടക്കപ്പെടുന്നതായിരിക്കും. 
ജനുവരി 6 ശനിയാഴ്ച രാവിലെ 6:45നു റവ.ഫാ. സജി പനങ്കാല നയിക്കുന്ന അഘോഷമായ പാട്ടുകുർബാനയും  വൈകുന്നേരം 6:30ക്ക്‌ ലെദീഞ്ഞ്‌ കുരിശു പള്ളിയിലും  6:45നു പള്ളിയിലേക്ക്‌ ആഘോഷമായ പ്രദീക്ഷനവും ഉണ്ടായിരിക്കും. 9 മണിക്ക്‌ പ്രസംഗം റവ. ഫ. ജോൺ ചേന്നാക്കുഴിയും പരി. കുർബ്ബാനയുടെ ആശീർവാദം റവ. ഫാ  . ജെക്കബ്‌ വാലേൽ നടത്തുന്നതുമായിരിക്കും. 
ജനുവരി 7 ഞായറാഴ്ച്ച  രാവിലെ 10 മണിക്ക്‌ റാസ കുർബാന  റവ. ഫാ.ബിബിൻ കണ്ടോത്തു നയിക്കുന്നതും തുടർന്ന് പ്രദീക്ഷനവും നടത്തപ്പെടും. റവ.ഫാ. ബോബി പന്നുറയിൽ, റവ.ഫാ.ഡാലിഷ് കൊച്ചേരിൽ, റവ.ഫാ.ലിജോ കൂട്ടത്തിനാൽ, റവ.ഫാ.ഷാജി പല്ലാട്ട്മഠത്തിൽ എന്നിവർ റാസ കുർബാനക്ക് സഹകാർമ്മികരും  റവ.ഫാ.സാബു മാലിത്തുരുത്തേൽ തിരുനാൾ സന്ദേശം നൽകുന്നതുമാണ്. തുടർന്ന് വൈകുന്നേരം 7ന് തിരുവനന്തപുരം അതുല്യ അവതരിപ്പിക്കുന്ന നാടകം കഥ പറയും കാറ്റ് നടത്തപ്പെടും. 
തിരുന്നാളിന്റെ തത്സമയ സംപ്രേക്ഷണം ഞങ്ങളുടെ വെബ്സൈറ്റ് കരിങ്കുന്നം ലൈവ്. കോം ലും യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും തത്സയും കാണാവുന്നതാണ് 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED