Karimkunnam Live
Flash News

Knanaya News

അതിരൂപതാ തല പ്രസംഗ മത്സരത്തില്‍ കരിങ്കുന്നം ഒന്നാംസ്ഥാനം നേടി.

Aug 21, 2017, 06:09 AM IST

img-289280.jpg

കരിങ്കുന്നം: കെ.സി.വൈ.എല്‍ അതിരൂപതാ സമിതി സംഘടിപ്പിച്ച ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ അതിരൂപതാ തല പ്രസംഗ മത്സരത്തില്‍ കരിങ്കുന്നം ഇടവകയിലെ ജെഫിന്‍ ജെറി ഒന്നാംസ്ഥാനം നേടി. കുറുപ്പിനകത്ത് ഫാമിലി നല്‍കുന്ന 10001 രൂപയും ട്രോഫിയുമാണ് സമ്മാനം. രണ്ടാം സമ്മാനം കിടങ്ങൂര്‍ ഇടവകയിലെ സി.എം കുര്യാക്കോസിനും മൂന്നാം സമ്മാനം കിടങ്ങൂരിലെ തന്നെ ഡെനിക്സ് ടോമിനും ലഭിച്ചു. ഇവര്‍ യഥാക്രമം 7001 രൂപയും 5001 രൂപയും ട്രോഫിയും നേടി. പ്രോത്സാഹന സമ്മാനങ്ങള്‍ സിജിന്‍ സിറിയക്ക് -കുറുമുള്ളുര്‍, നവ്യ മരിയ -നീറിക്കാട്, ലിറ്റി ചാക്കോ കല്ലറ പഴയ പള്ളി, അലന്‍ ലൂക്കോസ് -നീണ്ടൂര്‍, ജോണീസ് പി. സ്റ്റീഫന്‍- അരീക്കര എന്നിവര്‍ നേടി.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED