Karimkunnam Live
Flash News

Knanaya News

ചരിത്രം കുറിച്ച് ഉഴവൂരിൽ വൈദികരുടെ ഷട്ടിൽ ടൂർണമെന്റ് സമാപിച്ചു

Mar 29, 2017, 15:12 PM IST

img-546756.jpg

ഉഴവൂര്‍: കെ.സി.വൈ.എല്‍. ഉഴവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വൈദികര്‍ക്കായി നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഫാ. ജിന്‍സ്‌ പുതുപ്പള്ളിമ്യാലില്‍ – ഫാ. ബോബി പന്നൂറയില്‍ ടീം ഒന്നാംസ്ഥാനം നേടി. ഫാ. ബിനു ഉറുമ്പില്‍കരോട്ട്‌ – ഫാ. അനീഷ്‌ മുളവേലിപ്പുറത്ത്‌ ടീം രണ്ടാംസ്ഥാനവും, ഫാ. ജോണ്‍ ചേന്നാക്കുഴി – ഫാ. തോമസ്‌ കീന്തനാനിക്കല്‍ ടീം മൂന്നാംസ്ഥാനവും ഫാ. ഷന്‍ഞ്ചു കൊച്ചുപറമ്പില്‍ – ഫാ. മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍ ടീം നാലാംസ്ഥാനവും നേടി. മികച്ച കളികാരനായി ഫാ. ജിന്‍സ്‌ പുതുപ്പള്ളിമ്യാലിലും മികച്ച ഡിസിപ്ലിന്‍ ടീമായി ഫാ. ഷന്‍ഞ്ചു കൊച്ചുപറമ്പില്‍ – ഫാ. മാത്യു വലിയപുത്തന്‍പുര ടീം തിരഞ്ഞെടുക്കപ്പെട്ടു. 30 ഓളം വൈദികര്‍ മത്സരത്തില്‍ പങ്കെടുക്കുകയും 100 ല്‍ അധികം വൈദികര്‍ മത്സരം വീക്ഷിക്കാനും എത്തിയിരുന്നു. കടുത്തുരുത്തി ഫൊറോന വികാരി ഫാ. മാത്യു മണക്കാട്ട്‌ മത്സരം ഉദ്‌ഘാടനം ചെയ്‌തു. ഫൊറോന വികാരി ഫാ. തോമസ്‌ പ്രാലേല്‍ അധ്യക്ഷനായിരുന്നു. ഫാ. തോമസ്‌ കോട്ടൂര്‍, ഫാ. സൈമണ്‍ പുല്ലാട്ട്‌, എസ്രാ ക്‌നാനായ സിറ്റി ഡയറക്‌ടര്‍ സച്ചിന്‍ പട്ടുമാക്കീല്‍, കെ.സി.വൈ.എല്‍. യൂണിറ്റ്‌ പ്രസിഡന്റ്‌ ഫാ. ജോമി കൈപ്പാറേട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. എസ്രാ ക്‌നാനായ സിറ്റിയായിരുന്നു മത്സരത്തിന്റെ മെഗാ സ്‌പോണ്‍സര്‍.

 

 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED