Karimkunnam Live
Flash News

Kerala news

ഇന്ന് ഏപ്രിൽ ഫൂൾ. എന്ന് മുതലാണ്‌ ഈ വിഡ്ഢിദിനം കടന്നു വന്നത് എന്ന് നോക്കാം

Apr 01, 2017, 18:07 PM IST

img-189766.gif

തമാശക്ക് വേണ്ടി ചെറുതും വലുതുമായ തോതില്‍ ആളുകളെ ഉപദ്രവിക്കുക, കളവ് പറയുക, ആളുകളെ വിഡ്ഡികളാക്കുക തുടങ്ങിയ കാര്യ ങ്ങളാണ് പ്രധാനമായും ഈ ദിവസത്തില്‍ ജനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മള്‍  ഈ ദിവസ ത്തെ എങ്ങനെ കാണണം. നാടോടുമ്പോള്‍ നടു വേ ഓടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗംആളുകള്‍ ഈ ദിവസത്തെ വളരെ  ആഘോഷമായി കൊണ്ടാടുന്നു.  വിഡ്ഡിദിന ത്തിന്റെ പൊരുളെന്ത് എന്നതിനെക്കുറിച്ച് നാം മനസ്സിലാക്കാത്ത പ്രശ്നമാണ്  യഥാര്‍ത്ഥ കാരണം.

എന്ന് മുതലാണ്‌ ഈ വിഡ്ഢിദിനം കടന്നു വന്നത് എന്ന് നോക്കാം 

ഇംഗ്ളീഷ് കലണ്‍ടറിലെ നാലാമത്തെ മാസമാണ് ഏപ്രില്‍. ഏപ്രില്‍ ഒന്നാം തീയതി ലോക വിഡ്ഢിദിനമായി അറിയപ്പെടുന്നു. ശല്യമോ നഷ്ടമോ ഉണ്‍ടാക്കുന്ന വികടപ്രവൃത്തികള്‍ നടത്തി സ്നേഹിതന്മാരെ വിഡ്ഢികളാക്കുന്നു. തമാശകളാല്‍ പരിഹസിക്കുന്ന ഈ ആചാരം അനേകം രാജ്യങ്ങളില്‍ നൂറ്റാണ്‍ടുകളായി നിലനില്‍ക്കുന്നു.

ഇതിന്റെ ഉത്ഭവം അജ്ഞാതമാനന്കിലും  1582-ല്‍ പാരീസില്‍ ചാള്‍സ് ഒമ്പതാമന്റെ കാലത്ത്‌  കലണ്ടര്‍ പരിഷ്കരണവുമായി  ബന്ധപ്പെട്ട സംഭവ ങ്ങളാണ് ഇതിന്‍റെ ഉത്ഭവമെന്ന്  പറയപ്പെടുന്നു. അതിനു മുംബ് പുതുവര്‍ശാഘോഷം നടന്നിരുന്നത്  മാര്‍ച്ച് 25 മുതുല്‍ ഏപ്രില്‍ 1 വരെയുള്ള കാലയളവിലായിരുന്നു. ചാള്‍സ് ഒമ്പതാമന്‍റെ കാലത്താണ്  പുതുവര്‍ഷാഘോഷം ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെയുള്ള കാലയളവിലേക്ക് മാറ്റിയത്. പക്ഷെ ഇന്നത്തെ പോലെ വാര്‍ത്താവിനിമ യംഇല്ലാതിരുന്ന  ആ കാലഘട്ടത്തില്‍  പലരും വിവരം ലഭിക്കാതെ ഏപ്രില്‍ ഒന്നിന് തന്നെ പുതുവര്‍ഷം ആഘോഷി ച്ചു. അങ്ങനെ ഈ വിവരമറിയാതെ  ഏപ്രില്‍ ഒന്നിന് പുതുവര്‍ഷം ആഘോ ഷിച്ച വിവരദോഷികളെക്കുറിച്ച് മറ്റുള്ളവര്‍ 'ഏപ്രില്‍ ഫൂള്‍' എന്നു വിളിച്ചു തുടങ്ങി. കാലക്രമേണ അത് വിഡ്ഡികളുടെ ദിനമായി രൂപാന്തരം പ്രാപിച്ചു.

ഏപ്രില്‍ ഒന്നിന്  എത്ര കളവു പറഞ്ഞാലും കുഴപ്പ മില്ല എന്നതാണ് പൊതുവില്‍ പ്രചരിപ്പിക്കപ്പെട്ട ധാര ണ. അതിന്റെ പേരില്‍ എത്ര തന്നെ കുഴപ്പങ്ങളുണ്ടായാ ലും അവയെ ചോദ്യം ചെയ്യാന്‍ പോലും പാടില്ല എന്നാണ് പലരും മനസ്സിലാക്കി വച്ചിരിക്കുന്നത്. 
തമാശക്ക് വേണ്ടി എത്ര കളവുകളും പറയാം എന്നാ ണ് ചിലരൊക്കെ കരുതുന്നത്. ‘ഏപ്രില്‍ ഫൂള്‍’ ദിന ത്തില്‍ കളവ് പറയുന്നതിനെ ന്യായീകരിക്കുന്നവരും ഇതു തന്നെയാണ് പറയാറുള്ളത്. യഥാര്‍ത്ഥത്തില്‍ കള വ് പറയുന്നത് തമാശയായിട്ടായാലും ഗൌരവത്തോടു കൂടിയായാലും പാപമാണ് 

ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ പറഞ്ഞ് മറ്റുള്ളവരെ പേടിപ്പിക്കുകയും അപരന്റെ പേടിയെ ആസ്വദിക്കുയും ചെയ്യുക എന്നതാണ് ‘എപ്രില്‍ ഫൂള്‍’ വിനോദത്തിലെ പ്രധാന ഇനം

മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടല്ല  തമാശ ആസ്വദിക്കേണ്ടത് .ഈ ദിനത്തില്‍  മറ്റൊരാളുടെ വസ്തുക്കള്‍ എടുത്തു വെച്ച് കുറേ നേരത്തേക്കെങ്കിലും അറിയാത്ത ഭാവം നടിച്ച് സ്വന്തം സഹോദരന്റെ വിഷമാവസ്ഥയെ ആസ്വ ദിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ സ്വയം വിഡ്ഡിയാവുക യാണ് ചെയ്യുന്നത്. 

കളവ് പറയല്‍ ഇന്നൊരു കലയായി അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ജനങ്ങളെ ചിരിപ്പിക്കുന്നതിനും സ ന്തോഷിപ്പിക്കുന്നതിനും കളവ് പറയല്‍ മല്‍സരങ്ങള്‍ വരെ സംഘടിപ്പിക്കപ്പെടുന്നു ഇന്ന് നമ്മുടെ നാട്ടില്‍. 

ഈ ഏപ്രില്‍ ഫൂള്‍ കൊണ്ട് നാട്ടില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും വിഷമങ്ങളും ഒറ്റെരെയാണ്.  സ്വന്തം ജീവന്‍ രക്ഷിക്കാന്‍ നിലവിളിക്കുന്ന കൂട്ടുകാരന്‍റെ നിലവിളി തങ്ങളെ പറ്റിക്കുകയാണ് എന്ന് കരുതിയ കഥയും അദ്ദേഹത്തിന്‍റെ ജീവന്‍ വെടിയുകയും ചെയ്താ സംഭവം വരെ നമ്മുടെ ന്ബാട്ടില്‍ ഉണ്ട്. 
ഏപ്രില്‍ ഫൂള്‍ കൊണ്ടുണ്ടായ നമ്മുടെ നാട്ടിലെ ഒരു സംഭവം അറിയുക. 
ഇടുക്കി ജില്ലയിലെ മലങ്കര ജലാശയത്തില്‍ മുട്ടം എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി അശ്വിന്‍ എന്ന ഇരുപതുകാരന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങിയതായിരുന്നു.

"ഏപ്രില്‍ ഒന്നാം തീയതി ഉച്ചക്ക് ഒരു മണിക്കായിരുന്നു അത്. അശ്വിന് നന്നായി നീന്താനറിയാമെന്ന് സഹപാഠികള്‍ കരുതി. എന്നാല്‍ ഇതിനിടയില്‍ അവന്‍ മുങ്ങിത്താഴാന്‍ തുടങ്ങി. മുങ്ങുന്നതിനിടയില്‍ സഹായത്തിനായി, ഒന്നിലേറെ തവണ അശ്വിന്‍ കൈയുയര്‍ത്തി വീശി. വിഡ്ഢിദിനത്തില്‍ തങ്ങളെ ഫൂളാക്കാന്‍ അവന്‍ ശ്രമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചു. ഒടുവില്‍ താഴ്ന്നുപോയ അശ്വിന്‍ ഉയര്‍ന്നുവരാതായപ്പോള്‍ ആശങ്കയിലായി. അത് കൂട്ടനിലവിളിയാകാന്‍ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ . അപകടം തിരിച്ചറിഞ്ഞ സുഹൃത്തുക്കള്‍ക്ക് നീന്തലറിയില്ലായിരുന്നു. അവര്‍ കരയില്‍ നിന്നു വാവിട്ടുകരഞ്ഞു. സമീപവാസികള്‍ ഓടിയെത്തി. കയത്തിലേക്കു ചാടിയ പ്രദേശവാസികളിലൊരാള്‍ അശ്വിനെ ആഴങ്ങളില്‍ നിന്ന് മുങ്ങിയെടുത്തെങ്കിലും സമയം വൈകിയിരുന്നു. ഇനി ഒരു വിഡ്ഢിദിനത്തിലെ തമാശകളും അവര്‍ക്ക് ആഹ്ളാദം പകരില്ല. തങ്ങളുടെ ആത്മസുഹൃത്തിനെ മരണം വെള്ളത്തിലേക്കു താഴ്ത്തിക്കൊണ്‍ടു പോയതിന്റെ ഓര്‍മയില്‍ ഏപ്രില്‍ ഒന്ന് അവര്‍ക്കെന്നും നൊമ്പരമാകും”.
‘അശ്വിന്‍ മുങ്ങിത്താണു; കൂട്ടുകാര്‍ ഏപ്രില്‍ ഫൂളെന്നു കരുതി’ എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ദിനപത്രത്തില്‍ 2-04-2008ന് വന്ന ഒരു വാര്‍ത്തയാണ് മുകളില്‍ കൊടുത്തത്.
ഇത് ഒരു സംഭവം മാത്രം. ഇങ്ങനെ ഏത്രയെത്ര സംഭവങ്ങള്‍..  ജീവിതത്തില്‍ ഒരിക്കലും കിട്ടാത്ത ഒന്നാണ്  സമയം മ. അത് വിഡ്ഢിത്തം കാട്ടി നശിപ്പിക്കാനുള്ളതല്ല. നുണ പറഞ്ഞോ പരിഹസിച്ചോ തമാശ കളിച്ചോ ആരെയും ഉപദ്രവിക്കാന്‍ പാടില്ല.

ഒരു ദിവസം തന്നെ തമാശക്കും പരിഹാസത്തിനും വ്യാജത്തിനും നീക്കിവെച്ചാല്‍ അത് എന്തൊക്കെ അപകടങ്ങള്‍ വരുത്തിവെക്കും? മഹാനഷ്ടങ്ങള്‍ക്കും തീരാദുഃഖങ്ങള്‍ക്കും അത് ഇടവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരാള്‍ക്ക് നെഞ്ചുവേദന; ഹൃദയാഘാതമാണ്. അയാള്‍ നെഞ്ചത്തു കൈവെച്ചു നിലവിളിച്ചു. വേദനകൊണ്‍ടു പുളഞ്ഞു. പക്ഷേ, അന്ന് ഏപ്രില്‍ ഒന്നായിപ്പോയി എന്ന കാരണം കൊണ്‍ട് ചികിത്സ ലഭിക്കാതെ അയാള്‍ മരിക്കുന്നു. തങ്ങളെ തമാശയാക്കുകയാണെന്നാണ് കൂട്ടുകാര്‍ മനസ്സിലാക്കിയത്. മരണവാര്‍ത്ത അറിയിച്ചു. ആരും വന്നില്ല. ഏപ്രില്‍ ഫൂള്‍ ആയതുകൊണ്‍ടുതന്നെ. ഖബര്‍വെട്ടിയെ തിരക്കി ഒരാള്‍ പോയി. പക്ഷേ, അയാള്‍ വന്നില്ല. ഫൂളാക്കുകയാണെന്നാണ് അയാളും കരുതിയത്. ഇങ്ങനെയൊന്നു സങ്കല്‍പിച്ചു നോക്കൂ. വിഡ്ഢിദിനത്തിന്റെ വിനകള്‍ എത്ര വ്യാപകമായിരിക്കും.

തമാശക്കായിരുന്നാലും ഒരാളെയും പീഢിപ്പിക്കുവാന്‍ പാടില്ല. അതു മാനസിക പീഢനമാണെങ്കിലും ശരി. മറ്റൊരാളുടെ വല്ല സാധനവും അയാളറിയാതെ എടുത്തുവെച്ച് തമാശയായി അയാളെ ഭയപ്പെടുത്തുന്നത് തെറ്റാണ് എന്ന് അറിയാത്തവരാണോ നാം?
മറ്റുള്ളവര്‍ ഫൂള്‍ ആകുമ്പോള്‍ ആനന്ദിക്കുന്ന നാം ഒരു നിമിഷം ചിന്തിക്കുക. നമ്മളും ഒരു പക്ഷെ ഫൂള്‍ ആയേക്കാം.. 

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED