Karimkunnam Live
Flash News

Kerala news

കടുത്തുരുത്തിയിലെ വനിതകളെ ശല്യപ്പെടുത്തിയാല്‍ ഇനി പെണ്‍കരുത്തിന്റെ ശക്തി തിരിച്ചറിയും.

Mar 08, 2017, 10:30 AM IST

img-834277.jpg

കടുത്തുരുത്തി: കടുത്തുരുത്തിയിലെ വനിതകളെ ശല്യപ്പെടുത്തിയാല്‍ ഇനി പെണ്‍കരുത്തിന്റെ ശക്തി തിരിച്ചറിയും. വനിതാ ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ വനിതകള്‍ അടിയും തടയും പരീശിലനം തുടങ്ങി. വനിതകളോട് വര്‍ധിച്ചുവരുന്ന ആക്രമണത്തിനെതിരെ കടുത്തുരുത്തി ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കായി സ്വയം പ്രതിരോധത്തിന്റെ പ്രയോഗിക പരീശിലനം നല്‍കിയത്. ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്ടിന്റെ പ്രചാരകനായ കണ്ണാടന്‍ മാഷ് ക്ലാസ്സുകളെടുത്തു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍, സിനി ആല്‍ബട്ട്, മാത്യു ജി.മുരിക്കന്‍, സി.ഐ. കെ.പി.തോംസണ്‍, എസ്.ഐ. ജെ.രാജീവ്, രാധാമണി, പരിശീലനം നേടിയ വനിതാ പോലീസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Follow us on

© COPYRIGHT KARIMKUNNAMLIVE 2013. ALL RIGHTS RESERVED